ഭൗതീകമായ എല്ലാറ്റിൽ നിന്നും വേറിട്ട് നിൽക്കുന്ന ചൈതന്യ ശക്തിയാണ് നാം. ഈ ശകതിയെ ആത്മാവെന്ന് വിളിക്കുന്നു. അതിന്റെ രൂപം അവിനാശിയാണ്. അത് സൂക്ഷ്മമാണ്. അതിനെ വിഭജിക്കാൻ കഴിയില്ല. ഭൗതിക വസ്തുക്കളുടെ രൂപമോ ആകൃതിയോ അതിനില്ല. ആത്മാവായ നാം സൂക്ഷ്മമായ ഒരു പ്രകാശ ബിന്ദുവാണ്. നമ്മുടെ എല്ലാ സങ്കൽപ്പങ്ങൾക്കും വാക്കുകൾക്കും കർമ്മങ്ങൾക്കും നാം ചെയ്യുന്ന എല്ലാറ്റിനും ആധാരം ആ ചൈതന്യ ശക്തിയാണ്.
സ്നേഹം ,ശാന്തി ,സമാധാനം തുടങ്ങിയ വിശേഷ ഗുണങ്ങൾ ആത്മാവിൽ തന്നെയുള്ളവയാണ്. അള്ളാഹുവുമായുള്ള മുറാഖബയിൽ ആത്മാവാണെന്ന് മനസിലാക്കുന്ന നാം ശാന്തി, സമാധാനം, സ്നേഹം തുടങ്ങിയ വിശേഷ ഗുണങ്ങൾ അനുഭവിക്കാൻ തുടങ്ങുന്നു. ഓരോ കർമ്മവും ആത്മാവാണ് ചെയ്യുന്നതെന്ന ബോധം നമ്മിൽ ഉണരുംതോറും നമ്മുടെ സങ്കൽപ്പങ്ങൾ വികാരങ്ങൾ, വാക്കുകൾ, എന്നിവയെ നിയന്ത്രിക്കാൻ കഴിയുന്നു. നാം ശാന്തി സ്വരൂപമാണെന്ന് മനസ്സിലാക്കുമ്പോൾ നമ്മുടെ കർമ്മങ്ങളിലും ശാന്തി നിറയുന്നു. അങ്ങനെ മനസ്സമാധാനത്തിനുള്ള നമ്മുടെ ആഗ്രഹവും സ്വാഭാവികമായി തന്നെ പൂർത്തീകരിക്കപ്പെടുന്നു. മുറാഖബ(ധ്യാനം) യിലൂടെ തനതായ വ്യക്തിത്വതത്തെ നാം ഓർമ്മിക്കുന്നു. ആത്മാവിനെ പുൽകുമ്പോൾ മനസ്സിലും ശരീരത്തിലും ദിവ്യ ഗുണങ്ങൾ നിറയുന്നു.
നാം അനുഭവിക്കുന്ന പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം നമുക്ക് ശക്തി നൽകുന്ന പ്രപഞ്ചശക്തികളുമായി ഇണങ്ങിച്ചേരാത്തത് കൊണ്ടാണ്. പ്രപഞ്ചശക്തികളുമായി നാംഇണങ്ങിച്ചേരുകയാണെങ്കിൽ രാവിലെ 3 ന് ശേഷം നാം ഉണർന്നിരിക്കും. ഈ സമയം മുറാഖബ ( ധ്യാനം) ചെയ്താൽ വലിയ ഫലം അനുഭവപ്പെടുന്നു. ഭൂമി കറങ്ങുന്ന രീതിയും തുടർന്നുള്ള അവസ്ഥകളും കണക്കിലെടുക്കുമ്പോൾ നഗ്ന നേത്രങ്ങളെ കൊണ്ട് കാണാത്ത അത്ഭുതങ്ങളാണ് സംഭവിക്കുന്നത്. ഇതാണ് ഫിതറതിയ്യായ സമയം. ഈ സമയം ശാരീരികവും മാനസികവുമായ തലം ഒരു പ്രത്യേക അവസ്ഥയിൽ എത്തിച്ചേരുന്നു. ഈ സമയം പ്രകൃതി ശക്തികളുമായി നാം ഇണങ്ങി ചേരുമ്പോൾ സത്യത്തെ തിരിച്ചറിയുന്നു. ഇന്ന് നാം അനുഭവിക്കുന്ന പല മാനസിക പ്രശ്നങ്ങൾക്കും കാരണം ഈ ശക്തികളുമായി പൊരുത്തപ്പെടാത്തതാണ്. നമ്മെ ഈ ശക്തികളുമായി പൊരുത്തത്തിലാക്കുന്ന ഒരു പ്രതിഭാസമാണ് മുറാഖബ( ധ്യാനം)
ഒരു വ്യക്തിയെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ആ വ്യക്തിയുടെ വിവരങ്ങൾ നമുക്ക് നിമിഷങ്ങൾ കൊണ്ട് ലഭിക്കുന്നു. എന്നാൽ ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുക്കളും അള്ളാഹു വിന്റെ നാമങ്ങളുടെ പ്രതിരൂപമാണ്. ഈ നാമങ്ങളുടെ പ്രകാശ ചൈതന്യം രോഗശമനവും ആത്മബോധവും നൽകുന്നു. നിങ്ങളൊരു രണ്ട് ഗ്ലാസ്സ് വെളളമെടുത്ത് ഒന്നിൽ പോസറ്റീവ് സംസാരവും മറ്റേതിൽ നെഗറ്റീവ് സംസാരവും പറയൂ.... എന്ത് സംഭവിക്കും.?
അമേരിക്കൻ ഗവേഷകർ പറയുന്നു: ഞങ്ങളുടെ പരീക്ഷണത്തിൽ പോസറ്റീവ് സംസാരിച്ച വെള്ളത്തിന് വലിയ മാറ്റങ്ങൾ സംഭവിക്കുകയും നെഗറ്റീവ് സംസാരിച്ച വെള്ളത്തിന് കേട് സംഭവിക്കുകയും ചെയ്തു. ഇത് നമ്മുടെ സംസാരമാണെങ്കിൽ അള്ളാഹുവിന്റെ സംസാരമായ ഖുർആനിന്റെ ശക്തി വാക്കുകൾക്കപ്പുറമാണ്.
ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് ആത്മീയ ചികിത്സ വളരെ ഫലപ്രദമാണ്.